Thursday, July 14, 2011

Oru varshathinu shesham...

ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആയിരിക്കുന്നുവോ? കഷ്ടം! എന്നും നാല് വരി കുറിക്കണം എന്ന് കരുതി തുടങ്ങിയ ബ്ലോഗ്‌ ആണ്. ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു വരി എന്നായി!

കാരണം ഉണ്ട്. മലയാളം പുസ്തകം വായിക്കുമ്പോള്‍ ആണ് മലയാളത്തില്‍ എഴുതാന്‍ ഉത്സാഹം. ഇപ്പോള്‍ രണ്ടു പുസ്തകം വായിച്ചതിന്റെയാണ് ഈ കാണുന്നത്. ഏതെന്നു പറയുന്നില്ല. അത് secret !

ഗൂഗിള്‍ ചാറ്റില്‍ വര്‍ത്താനം പറഞ്ഞപ്പോള്‍ ആണ് ശ്രദ്ധിച്ചത് - പറയുന്നത് മുഴുവന്‍ മലയാളം. അപ്പോള്‍ പിടി കിട്ടി. കുറെയേറെ സംസാരിക്കേണ്ടി ഇരിക്കുന്നു. പക്ഷെ ഒരു പേജ് തുറന്നു എഴുതാന്‍ തുടങ്ങീപ്പോ പതിവ് പോലെ മനസ്സ് ശൂന്യം. വാചാലതയെല്ലാം എങ്ങോ ഓടി ഒളിഞ്ഞു. ഒരാളെ കിട്ടണം വര്‍ത്താനം പറയാന്‍. മാളവിക അതിനു പോരാന്നിട്ടല്ല. എന്നാലും ഒന്ന് മൂളുകയെങ്കിലും വേണ്ടേ? ഇനി അതും വരുന്ന കാലം ഉണ്ടാകും. interactive ബ്ലോഗ്സ്. പറഞ്ഞാല്‍ മന്സിലാകുന്നതും, തിരിച്ചു രണ്ടു വരി പറയാനും വരെ ബുത്തി ഉള്ള ബ്ലോഗ്‌. ആ നാള്‍ വന്നാല്‍ അനാമിക ബ്ലോഗ്‌ അടച്ചു പൂട്ടി പഴയ ഡയറിയില്‍ ശരണം പ്രാപിക്കും. വാചാലമായ മനുഷ്യ ലോകത്ത് നിന്ന് ഒളിച്ചോടി എത്തുന്നത്‌ ഒരല്പം നിശബ്ദദക്ക്യായി അല്ലെ? കുറച്ചു നേരം തനിച്ചു സംസാരിക്കാന്‍. അവിടെ ഒരു ശബ്ദവും വേണ്ട. നേരത്തെ പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു. താന്‍ മൂളാന്‍ ഒന്നും നിക്കണ്ട. എന്റെ വര്‍ത്താനം, അത് എത്ര തന്നെ ബോര്‍ ആയാലും കേട്ടോണ്ടിരുന്നാല്‍ മതി. ഒരു പൊടി ആശ്വാസമാകും. അത്രേം നേരത്തേക്ക് ഒന്നും ആലോചിക്ക്യാതെ വായില് തോന്നണത് പറയാലോ. ആരും കളിയാക്കുംന്നു പേടിക്കണ്ട. ആരുടേം ശകാരോം ഉണ്ടാകില്ല. സ്വസ്ഥം. ശാന്തം.

പറയാന്‍ വന്നത് ഇതൊന്നുമല്ല. പ്രത്യേകിച്ചൊന്നും നിരീച്ചു വന്നതല്ല. വെറുതെ എന്തെങ്കിലും കുത്തിക്കുറിക്കണം. തികഞ്ഞും അര്‍ത്ഥശൂന്യമായ എന്തെങ്കിലും. ഒരു രസം. അത്രന്നെ. പക്ഷെ കുറച്ചു ഗൌരവം കൂടിപോയി. അത് ശീലല്ല. കപട ഗൌരവം ശ്രമിക്കാറുണ്ട് ചിലപ്പോ. നിമിഷങ്ങള്‍ കൊണ്ട് പൊളിയും. എന്തെങ്കിലും പൊട്ടത്തരം നാവിന്നു വീഴും. അതങ്ങനെ അല്ലെ വരൂ. തികഞ്ഞും natural പൊട്ടി ആണല്ലോ. ബിരുതം നേടിയ പൊട്ടത്തി. ആ കാര്യത്തില്‍ കുറച്ചു അഭിമാനം കൂടി ഇല്ലേന്നു തോന്നിപോകാരുണ്ട് ചിലപ്പോ. അല്ല ലോകത്ത് പൊട്ടത്തരം കാണിക്കാനും വേണ്ടേ കുറച്ചു പേര്‍. അതിനു വേണ്ടി അല്ലെ അങ്ങിനെ ഒരു വാക്ക് ശ്രിഷ്ടിചേക്കുന്നത്?

എന്തൊക്കെ സംശയങ്ങള്‍ ആണ് ഈ അസമയത് പുലമ്പുന്നത്. മണി ഒന്ന് കഴിഞ്ഞിരിക്കുന്നു. ഉറങ്ങാന്‍ യാതോരുദ്ദേശവും ഇല്ല. ഈ രാത്രി ഇങ്ങനെ നീണ്ടിരിക്കട്ടെ. രാത്രി പുലര്‍ന്നാല്‍ സമയം പെട്ടെന്ന് നീങ്ങും. പിന്നേം രാത്രി ആകും. അങ്ങിനെ ദിവസങ്ങള്‍ തീരുന്നതിഷ്ടല്ല. പ്രായം കൂടി ചത്ത്‌ പോയാലോ എന്ന് വിചാരിച്ചല്ല, ജീവിച്ചിരുന്നു പാഴാക്കുന്ന നിമിഷങ്ങള്‍ ഓര്‍ത്തിട്ടാണ്.

ഇത് ശെരിയാകില്ല . പിന്നെയും ഗൌരവ ചവ ഉള്ള വര്‍ത്താനം. ഇന്നത്തേക്ക് നിര്‍ത്താം. ഇല്ലെങ്കില്‍ ഇത് തുടരുകയെ ഉള്ളു. ഇനി നാളെ, അല്ലെങ്കില്‍ അടുത്ത വര്‍ഷം, എപ്പോഴാന്നു വെച്ചാല്‍, അപ്പോള്‍. സന്തിക്യലാം.