Thursday, November 19, 2009

Introducing മഴ കുട്ടി

കുറച്ചു നാള്‍ മുന്‍പ് മഴ പ്രണയത്തിനു സാക്ഷി ആകുന്ന പദ്മരാജന്റെ പടം നമ്മള്‍ ഇവിടെ അനുസ്മരിച്ചല്ലോ. (ഞാന്‍ എന്ന ഒരാളെ നമ്മള്‍ എന്ന് ചൊല്ലി വിളിക്കാന്‍ രസമുണ്ട്. രാജാക്കന്മാരെ, നിങ്ങളുടെ ശീലം അഥവാ ദുശീലം ഞാന്‍ ഇതാ കടം എടുക്കുന്നു).

നമ്മള്‍ടെ ജീവിതത്തില്‍ അത് കുറെ ഒക്കെ ശെരിയാകുന്നോ എന്നൊരു സംശയം. എപ്പിടി? മാര്‍ച്ച്‌ 29-ഇന് ഒരു പുതിയ കഥാപാത്രം സ്വപ്നങ്ങളില്‍ രംഗപ്രവേശനം നടത്തിയത് പറഞ്ഞിരുന്നല്ലോ. കഥാപാത്രത്തിന് പേര്‍ വേണ്ടതത്യാവിശ്യം. സാങ്കേതിക കാരണങ്ങളുടെ അടിസ്ഥാനത്തില്‍ മഴ കുട്ടിഎന്ന് മതി.

മഴ കുട്ടിയും നമ്മളും ആദ്യമായി ഒന്നിച്ചു യാത്ര ചെയ്യവേ വന്നു, രണ്ടാമതും മൂന്നാമതും വന്നു - എന്ത്? സാക്ഷാല്‍ മഴ. പിന്നെ background music . അതൊക്കെ ലേശം ഭാവന കൊണ്ട് നടത്താവുന്നകാര്യമാണ് ഹേ. നടത്തി. നമ്മള്‍ നടത്തി. നമ്മളുടെ മഴ കുട്ടി നടത്തിയോ എന്നുള്ളത് സംശയം.
ദെ ഇപ്പൊ കൂടി, നല്ല മഴ. മഴ കുട്ടിയുടെ ഒരു rare call കഴിഞ്ഞു വന്നപാടെ!

സാക്ഷാല്‍ പദ്മരാജന്‍ അവര്‍കള്‍ ആകാശതിന്റെയോ ഭൂമിയുടെയോ ഇനി വേറെ വല്ലോസ്ഥലത്തിന്റെയോ ഏതെങ്കിലും മൂലയില്‍ ഇരുന്നു ഇതൊക്കെ കാണുന്നുണ്ടെങ്കില്‍ താങ്കള്‍ക്ക് ഞാനിപ്രണയം സമര്‍പിക്കുന്നു.
സമര്‍പ്പിച്ചിട്ടു താങ്കള്‍കോ എനിക്കോ വല്യ പ്രയോജനം ഒന്നുമുണ്ടായിട്ടല്ല. എങ്കിലും ഇരിക്കട്ടെ. അതല്ലേഅതിന്റെ ഒരു രീതി? After all താങ്കളുടെ ഭാവനയുടെ ജീവിക്കുന്ന തെളിവല്ലേ നമ്മള്‍?