Thursday, July 14, 2011

Oru varshathinu shesham...

ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആയിരിക്കുന്നുവോ? കഷ്ടം! എന്നും നാല് വരി കുറിക്കണം എന്ന് കരുതി തുടങ്ങിയ ബ്ലോഗ്‌ ആണ്. ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു വരി എന്നായി!

കാരണം ഉണ്ട്. മലയാളം പുസ്തകം വായിക്കുമ്പോള്‍ ആണ് മലയാളത്തില്‍ എഴുതാന്‍ ഉത്സാഹം. ഇപ്പോള്‍ രണ്ടു പുസ്തകം വായിച്ചതിന്റെയാണ് ഈ കാണുന്നത്. ഏതെന്നു പറയുന്നില്ല. അത് secret !

ഗൂഗിള്‍ ചാറ്റില്‍ വര്‍ത്താനം പറഞ്ഞപ്പോള്‍ ആണ് ശ്രദ്ധിച്ചത് - പറയുന്നത് മുഴുവന്‍ മലയാളം. അപ്പോള്‍ പിടി കിട്ടി. കുറെയേറെ സംസാരിക്കേണ്ടി ഇരിക്കുന്നു. പക്ഷെ ഒരു പേജ് തുറന്നു എഴുതാന്‍ തുടങ്ങീപ്പോ പതിവ് പോലെ മനസ്സ് ശൂന്യം. വാചാലതയെല്ലാം എങ്ങോ ഓടി ഒളിഞ്ഞു. ഒരാളെ കിട്ടണം വര്‍ത്താനം പറയാന്‍. മാളവിക അതിനു പോരാന്നിട്ടല്ല. എന്നാലും ഒന്ന് മൂളുകയെങ്കിലും വേണ്ടേ? ഇനി അതും വരുന്ന കാലം ഉണ്ടാകും. interactive ബ്ലോഗ്സ്. പറഞ്ഞാല്‍ മന്സിലാകുന്നതും, തിരിച്ചു രണ്ടു വരി പറയാനും വരെ ബുത്തി ഉള്ള ബ്ലോഗ്‌. ആ നാള്‍ വന്നാല്‍ അനാമിക ബ്ലോഗ്‌ അടച്ചു പൂട്ടി പഴയ ഡയറിയില്‍ ശരണം പ്രാപിക്കും. വാചാലമായ മനുഷ്യ ലോകത്ത് നിന്ന് ഒളിച്ചോടി എത്തുന്നത്‌ ഒരല്പം നിശബ്ദദക്ക്യായി അല്ലെ? കുറച്ചു നേരം തനിച്ചു സംസാരിക്കാന്‍. അവിടെ ഒരു ശബ്ദവും വേണ്ട. നേരത്തെ പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു. താന്‍ മൂളാന്‍ ഒന്നും നിക്കണ്ട. എന്റെ വര്‍ത്താനം, അത് എത്ര തന്നെ ബോര്‍ ആയാലും കേട്ടോണ്ടിരുന്നാല്‍ മതി. ഒരു പൊടി ആശ്വാസമാകും. അത്രേം നേരത്തേക്ക് ഒന്നും ആലോചിക്ക്യാതെ വായില് തോന്നണത് പറയാലോ. ആരും കളിയാക്കുംന്നു പേടിക്കണ്ട. ആരുടേം ശകാരോം ഉണ്ടാകില്ല. സ്വസ്ഥം. ശാന്തം.

പറയാന്‍ വന്നത് ഇതൊന്നുമല്ല. പ്രത്യേകിച്ചൊന്നും നിരീച്ചു വന്നതല്ല. വെറുതെ എന്തെങ്കിലും കുത്തിക്കുറിക്കണം. തികഞ്ഞും അര്‍ത്ഥശൂന്യമായ എന്തെങ്കിലും. ഒരു രസം. അത്രന്നെ. പക്ഷെ കുറച്ചു ഗൌരവം കൂടിപോയി. അത് ശീലല്ല. കപട ഗൌരവം ശ്രമിക്കാറുണ്ട് ചിലപ്പോ. നിമിഷങ്ങള്‍ കൊണ്ട് പൊളിയും. എന്തെങ്കിലും പൊട്ടത്തരം നാവിന്നു വീഴും. അതങ്ങനെ അല്ലെ വരൂ. തികഞ്ഞും natural പൊട്ടി ആണല്ലോ. ബിരുതം നേടിയ പൊട്ടത്തി. ആ കാര്യത്തില്‍ കുറച്ചു അഭിമാനം കൂടി ഇല്ലേന്നു തോന്നിപോകാരുണ്ട് ചിലപ്പോ. അല്ല ലോകത്ത് പൊട്ടത്തരം കാണിക്കാനും വേണ്ടേ കുറച്ചു പേര്‍. അതിനു വേണ്ടി അല്ലെ അങ്ങിനെ ഒരു വാക്ക് ശ്രിഷ്ടിചേക്കുന്നത്?

എന്തൊക്കെ സംശയങ്ങള്‍ ആണ് ഈ അസമയത് പുലമ്പുന്നത്. മണി ഒന്ന് കഴിഞ്ഞിരിക്കുന്നു. ഉറങ്ങാന്‍ യാതോരുദ്ദേശവും ഇല്ല. ഈ രാത്രി ഇങ്ങനെ നീണ്ടിരിക്കട്ടെ. രാത്രി പുലര്‍ന്നാല്‍ സമയം പെട്ടെന്ന് നീങ്ങും. പിന്നേം രാത്രി ആകും. അങ്ങിനെ ദിവസങ്ങള്‍ തീരുന്നതിഷ്ടല്ല. പ്രായം കൂടി ചത്ത്‌ പോയാലോ എന്ന് വിചാരിച്ചല്ല, ജീവിച്ചിരുന്നു പാഴാക്കുന്ന നിമിഷങ്ങള്‍ ഓര്‍ത്തിട്ടാണ്.

ഇത് ശെരിയാകില്ല . പിന്നെയും ഗൌരവ ചവ ഉള്ള വര്‍ത്താനം. ഇന്നത്തേക്ക് നിര്‍ത്താം. ഇല്ലെങ്കില്‍ ഇത് തുടരുകയെ ഉള്ളു. ഇനി നാളെ, അല്ലെങ്കില്‍ അടുത്ത വര്‍ഷം, എപ്പോഴാന്നു വെച്ചാല്‍, അപ്പോള്‍. സന്തിക്യലാം.

Sunday, March 21, 2010

Life has become a stranger to me

ഇന്ന് പ്രത്യേകിച്ച് കാരണം ഒന്നും ഉണ്ടായിട്ടല്ല. വെറുതെ തുറന്നു നോക്കിയപ്പോള്‍ എന്തെങ്കിലും എഴുതണം എന്ന് തോന്നി.

ചില ദിവസങ്ങള്‍ ഉണ്ടിങ്ങിനെ. രാത്രി ആകുമ്പോള്‍ എന്തോ ഒരു ആദി. എന്തിനാ ഏതിന എന്നൊന്നും പിടിയില്ല. എന്തോ ആകെപാടെ ഒരു meaninglessness തോന്നും.

ജീവിതം തന്നെ ചിലപ്പോള്‍ ഒരു stranger ആകുന്നതു പോലെ. പകല്‍ ജെര്‍മനിയിലെ ഏതോ തീരത്തിന്റെ ഫോട്ടോസ് കണ്ടപ്പോള്‍ പെട്ടെന്ന് തോന്നി life is so beautiful . രാത്രി ഇങ്ങനേം. അതാ പറഞ്ഞത്, life has become a stranger to me.

ഡിയര്‍ മാളവിക, ഈ രാത്രി എഴുതാനുള്ളതല്ല. അതെ, അതുറങ്ങാന്‍ ഉള്ളതാണ്. ഉറങ്ങാന്‍ മാത്രം. no thoughts , no dreams belong to this night. ഉറക്കത്തിനു മാത്രമായി നാം വിട്ടുകൊടുത്തിരിക്കുന്നു. Good night.

Thursday, November 19, 2009

Introducing മഴ കുട്ടി

കുറച്ചു നാള്‍ മുന്‍പ് മഴ പ്രണയത്തിനു സാക്ഷി ആകുന്ന പദ്മരാജന്റെ പടം നമ്മള്‍ ഇവിടെ അനുസ്മരിച്ചല്ലോ. (ഞാന്‍ എന്ന ഒരാളെ നമ്മള്‍ എന്ന് ചൊല്ലി വിളിക്കാന്‍ രസമുണ്ട്. രാജാക്കന്മാരെ, നിങ്ങളുടെ ശീലം അഥവാ ദുശീലം ഞാന്‍ ഇതാ കടം എടുക്കുന്നു).

നമ്മള്‍ടെ ജീവിതത്തില്‍ അത് കുറെ ഒക്കെ ശെരിയാകുന്നോ എന്നൊരു സംശയം. എപ്പിടി? മാര്‍ച്ച്‌ 29-ഇന് ഒരു പുതിയ കഥാപാത്രം സ്വപ്നങ്ങളില്‍ രംഗപ്രവേശനം നടത്തിയത് പറഞ്ഞിരുന്നല്ലോ. കഥാപാത്രത്തിന് പേര്‍ വേണ്ടതത്യാവിശ്യം. സാങ്കേതിക കാരണങ്ങളുടെ അടിസ്ഥാനത്തില്‍ മഴ കുട്ടിഎന്ന് മതി.

മഴ കുട്ടിയും നമ്മളും ആദ്യമായി ഒന്നിച്ചു യാത്ര ചെയ്യവേ വന്നു, രണ്ടാമതും മൂന്നാമതും വന്നു - എന്ത്? സാക്ഷാല്‍ മഴ. പിന്നെ background music . അതൊക്കെ ലേശം ഭാവന കൊണ്ട് നടത്താവുന്നകാര്യമാണ് ഹേ. നടത്തി. നമ്മള്‍ നടത്തി. നമ്മളുടെ മഴ കുട്ടി നടത്തിയോ എന്നുള്ളത് സംശയം.
ദെ ഇപ്പൊ കൂടി, നല്ല മഴ. മഴ കുട്ടിയുടെ ഒരു rare call കഴിഞ്ഞു വന്നപാടെ!

സാക്ഷാല്‍ പദ്മരാജന്‍ അവര്‍കള്‍ ആകാശതിന്റെയോ ഭൂമിയുടെയോ ഇനി വേറെ വല്ലോസ്ഥലത്തിന്റെയോ ഏതെങ്കിലും മൂലയില്‍ ഇരുന്നു ഇതൊക്കെ കാണുന്നുണ്ടെങ്കില്‍ താങ്കള്‍ക്ക് ഞാനിപ്രണയം സമര്‍പിക്കുന്നു.
സമര്‍പ്പിച്ചിട്ടു താങ്കള്‍കോ എനിക്കോ വല്യ പ്രയോജനം ഒന്നുമുണ്ടായിട്ടല്ല. എങ്കിലും ഇരിക്കട്ടെ. അതല്ലേഅതിന്റെ ഒരു രീതി? After all താങ്കളുടെ ഭാവനയുടെ ജീവിക്കുന്ന തെളിവല്ലേ നമ്മള്‍?

Sunday, October 4, 2009

Raathri jeevi enna njaan

Samayam 2:40.
Athayathu neram pularan onno rando manikoorukal maathram.
Ee nerathu oru vella kadalasum nokki irkanamengil, onnugil insomnia allangil branthu, ithumallangil prashnam unemployment aakum.

Enikku thaalparyam insomnia ennu parayan aanu. Pakshe ettavum neenda urakkathinu vendi poruthunna oru sincere malasarathni enna nilayilum, athu sampoorna kirthyathayode divasavum practice cheyunnathu kondum, insomnia ivide chilavaakilla.

Pinne praanthu. Athippo njaan enthu paranjaalum ethirkaan varunna kure janangal aanu ipo ee naatilullathennu eniku bodyamullathu kondu, pranthilla ennu paranjal pranthi ennum, undennu paranjaal athangu malayatoor palliyil poi parayanum parayum. Malayatoor palli kurachadikam doore aayathukondu athu thalkaalam venda.

Pinne thozhilillayima. Athu oru vasthutha aayathu kondu athu malor vishwasichekkum.

Ini sathyam enna naalamathe kadakam. Enthu kondennarayilla, raathri aanu enikku unarvum unmeshavum. Joli ulla kaalathu nerthe urangiyathu sathyam. Athu nivarthikedu. Kooli kittande?

Ennal raathriyum pakalum epo veno thonnampol urangam enna avastha vannapol – alla athanallo unemploymentinte definition – njaan thiranjedukkunathu pakal.

Enthukondu manushyan pandumuthalkke raathri urangi. Sooryan illatha samayam aayathukondu. “No velicham, pinne what to do” – pandulla etho oru aadima manushyan paranju ennanu kettukelvi. Pulliye kuttam parayan patoola. Edison annonnum janikathathu puleede thettallallo.

Pinne inthakaalamaayalum ipo dhe global warming athondu current onnum thottu pokaruthu ennanu niyamam. Enna pakalu pani edkunna aarelum ithu vallom kekkarundo. Lokathulla sakala switchum on cheytha poranittu AC enna maha villainem kootu pidichalle jeevitham. Enikku ACyodulla ee “thanuppan” nilapaadine kurichu njaan matoravasarathil parayam.

Apol paranju vannathu enthinanu ee pakal unarnnirkunna sambradayam undayathu. Scientifically, astronomically, naturally enokke kure manushanmar parayunnathu kelkam. “Prakrithiyil kaanunnathum athalle puthri”, ennu senior chettanmar and chechimar parayum.

Pakshe manushyane kurichulla ente oru kanakkileduppu vachu nokyal, ella vitha thonnivasangalum ivan thannathaane undakki edthathaanu. Enitu ellam prakrithiyude mele itu kodukkum. Aa nilaikku ee rathri-urakkam avante matoru leelavilasamakaananu vazhi. Nerthe paranja aa, aadunika manushyan chettanille, adhehathinte thalayil udichathaakan vazhyundu.

Pinne enikkithoru valya prashnamalla. Avar athrakkaayal njaan venel raathriyum pakalum onnichurangi kaanichu kodukkum! Alla pinne!

Wednesday, September 23, 2009

Anamika's theory of simple jeevitham

Ellavarshavum oru thavana engilum raajivekkuka ennathayirikkunnu puthiya jeevitha lakshyam.

Ithinangane muhoorthamonnumilla ketto. Raavile eneetitu jolikku poya shesham innu raaji vechu kalayam ennu thonnuka, athu cheyuka. Simple.

Jeevitham lalithamaakuka ingane aakanam. Allathe raaji vekkano vendayo, vechalenthu patum, vechilengilenthu patum ingane kure okke alochichu irikkunathaanu prashnam. Ice cream kazhikaan thonnyal kazhikuka, raaji vekkan thonniyaal vekkuka. Athaanu Anamika’s theory of simple jeevitham. Eppidi?

Pakshe petenu roadil koodi pokkunna vandiyude adeelu keri kidannu kalayam ennu thonniyal - avide ee theory prayogikkaruthu! Joli illa ennu vechu vallavardem kirukkinu samadanam parayan kodathi kayaran vayya makkale athukonda!

Saturday, August 22, 2009

'peru' dukkam

Enikkoru dukhamundu. Valare valiya dukham. Dinamprathi dukham valuthaakunnu.

Prashnam parayam. Oru peru. Pinne oru perumaatam. Aadyathe peru nallathaanu sammathichu. Pakshe randamathe perumaatathilulla vikaaram aarum manasilaakunilla malavika. Perinte bhangyalla perinodulla aa oru aathmabandham – athentha aarkum paranjaal manasilaakathathu. Enikaryan paadillaanitu chodikkuva! Avarkkumille ammayum penganmaarum… errr ok upama kurachu maari poi. Avarkkumillee perum kuttikalum! Alla pinne!

Saturday, May 23, 2009

expert aakan theermanichu

എത്രയും പ്രിയപ്പെട്ട ആള്‍ക്ക് 

മഴയത്ത് background music വരുന്നുണ്ടോന്നു നോക്കി. വരുന്നില്ല. കണ്ണടച്ചിട്ടു കണ്ണ് തുറക്കുമ്പോള്‍ വേറെ ലോകത്ത് എത്തുമോ എന്ന് നോക്കി. എത്തീല. അത് കൊണ്ട് ഇനി mp3 player ഉപയോഗിക്കാന്‍ തീരമാനിച്ചു. മ്യൂസിക്‌ ഉണ്ടാകുമല്ലോ. പിന്നെ കണ്ണ് അടക്കുമ്പോള്‍ ലോകം പോക്ക് - അതിനുള്ള മന്ത്രം ഉടന്‍ പഠിക്കുന്നതാണ്. അപ്പോളേക്കും ഞാന്‍ ഈ വിഷയത്തില്‍ ഒരു expert ആയിട്ടുണ്ടാകും. നോക്കികോള്. 
ജാഗ്രതൈ.